അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

Posted on: 05 Sep 2015



തിരുവനന്തപുരം: അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. പാളയം ഇമാം വി.പി. ഷുഐബ് മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്തു. അറബിക് സര്‍വകലാശാലയെ മതത്തിന്റെ പേരില്‍ കാണരുതെന്നും അറബിക് സര്‍വകലാശാല കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇമാമുദ്ദീന്‍, എ.എ.വഹാബ് , എം.എ ഹംസ, അനസ്, സലാഹുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram