മോക്ഷഗോശാലയിലേക്കുള്ള ആദ്യപശുവിനെ ഏറ്റുവാങ്ങി

Posted on: 05 Sep 2015



തിരുവനന്തപുരം: കന്യാകുമാരിക്കടുത്ത് മരുത്വാമലയില്‍ ആരംഭിക്കുന്ന മോക്ഷഗോശാലയിലേക്കുള്ള ആദ്യപശുവിന്റെ കൈമാറ്റം നടന്നു.
കറവ വറ്റിയ പശുക്കളെ അറവുശാലയ്ക്ക് നല്‍കാതെ സംരക്ഷിക്കുന്നതിനാണ് മോക്ഷഗോശാല തുറക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വെള്ളിയാഴ്ച രാവിലെ ഗോപൂജ നടന്നു. അതിനുശേഷം ആദ്യപശുവിനെ വേദശില ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി തപസ്യാനന്ദ സരസ്വതി ഏറ്റുവാങ്ങി. ചടങ്ങില്‍ ഡോ. വി.എസ്.സുധാകരന്‍ നായര്‍, അനില്‍ പ്ലാവോട്, ആര്‍.സോമശേഖരന്‍ നായര്‍, എം.പ്രസാദ്, ഉമ തപസ്യാനന്ദ എന്നിവര്‍ പങ്കെടുത്തു. മരുത്വാമലയില്‍ ശനിയാഴ്ച രാവിലെ മോക്ഷഗോശാലയുടെ ഉദ്ഘാടനം തിരുവാടുതുറ മഹാസന്നിധാനം ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram