ശ്രീകൃഷ്ണജയന്തി ശോഭായാത്ര ഇന്ന്

Posted on: 05 Sep 2015



നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ ഉറിയടി ഭക്തിയുടെ നിറവായി. ശനിയാഴ്ച വൈകീട്ട് ശോഭായാത്ര നടക്കും.
ശ്രീകൃഷ്ണന്റെ ബാലലീലകളെ അനുസ്മരിച്ചാണ് ഉറിയടി നടത്തിയത്. ഉറിയടിയില്‍ കുട്ടികള്‍ പങ്കെടുത്തു.
5ന് വൈകീട്ട് 6ന് ശോഭായാത്ര നടക്കും. കൂട്ടപ്പന, പെരുമ്പഴുതൂര്‍, വിഷ്ണുപുരം, അമരവിള, ഓലത്താന്നി, ആറാലുംമൂട്, ടൗണ്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രകള്‍ ടി.ബി. ജങ്ഷനില്‍ കേന്ദ്രീകരിച്ചശേഷം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര നടയില്‍ എത്തിച്ചേരും. തുടര്‍ന്ന് സമ്മേളനം നടക്കും.
വിരിവിള കാഞ്ഞാംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 5ന് രാവിലെ 7ന് ഹരിനാമകീര്‍ത്തനം, രാത്രി 7ന് ഭജന, 8.30ന് നൃത്തം, 12.30ന് ജന്മാഷ്ടമി അഭിഷേകം എന്നിവ ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram