നിര്‍മിതികേന്ദ്ര ജീവനക്കാരന്റെ ആത്മഹത്യാശ്രമം അന്വേഷിക്കണം

Posted on: 05 Sep 2015



തിരുവനന്തപുരം: ജില്ലാ നിര്‍മിതികേന്ദ്രത്തിലെ പ്യൂണ്‍ മോഹനന്റെ ആത്മഹത്യാശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ. ആവശ്യപ്പെട്ടു. ഓഫീസില്‍ മോഹനന്‍ മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നും എം.എല്‍.എ. ആരോപിച്ചു. ഇതിന് കാരണക്കാരായവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും വി. ശിവന്‍കുട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram