ഭട്ടാരകോത്സവം 6ന്
Posted on: 05 Sep 2015
നെയ്യാറ്റിന്‍കര: ചട്ടമ്പിസ്വാമിയുടെ ജയന്തി പ്രമാണിച്ച് വിദ്യാധിരാജ വേദാന്ത പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ഭട്ടാരകോത്സവം 6ന് ഉച്ചയ്ക്ക് 3.30ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ത്തില്‍ നടക്കും. പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വിദ്യാധിരാജഹംസം പുരസ്കാരം ആര്.എസ്.മധുവിന് നല്‍കും.
അധ്യാപക ഒഴിവ്
നെയ്യാറ്റിന്‍കര: ധനുവച്ചപുരം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2220775.
സെമിനാര്‍ നടത്തി
നെയ്യാറ്റിന്‍കര: കാഞ്ഞിരംകുളം യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ വിഷവിമുക്ത ഭക്ഷണവും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. വെള്ളായണി കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. അമ്പിളി പോള്‍ വിഷയം അവതരിപ്പിച്ചു. എസ്.ശോഭനദാസ്, ശ്രീവത്സന്‍, തോമസ് ഷൈന്‍, പാസ്റ്റര്‍ സോളമന്, ശ്യാംരാജ്, ക്രിസ്റ്റഫര്‍, ജെ.ആര്.സ്റ്റാലിന് എന്നിവര്‍ പ്രസംഗിച്ചു.
വൃക്ഷത്തൈ വിതരണം ചെയ്തു
നെയ്യാറ്റിന്‍കര: അഖില ഭാരത അയ്യപ്പ സേവാസംഘം മുലയന്താന്നി ദേവി ക്ഷേത്രം ശാഖയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. സേവാസംഘം താലൂക്ക് യൂണിയന് സെക്രട്ടറി ഗ്രാമം പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.വി.ഷിബു, ജി.പ്രേംകുമാര്‍, ഷൈജു എസ്.ദാസ്, കാഞ്ഞിരംകുളം ഗിരി എന്നിവര്‍ പങ്കെടുത്തു.
ജന്മാഷ്ടമി ആഘോഷം
നെയ്യാറ്റിന്‍കര: ബാലഗോകുലം പെരുമ്പഴുതൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ജന്മാഷ്ടമി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ഗിരീഷ് പരുത്തിമഠം ഉദ്ഘാടനം ചെയ്തു. ആലംപൊറ്റ ഗോപന് അധ്യക്ഷനായി. ഉദയന്‍ കൊക്കോട്, മഹേഷ്, നന്ദു, മാമ്പഴക്കര ഗോപന്, പെരുമ്പഴുതൂര്‍ പ്രദീപ്, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.