ഓണക്കിറ്റ് വിതരണം

Posted on: 05 Sep 2015



വെള്ളറട: എന്‍.എസ്.എസ്. താഴെക്കര കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഓണക്കിറ്റ് വിതരണവും, എസ്.എസ്.എല്‍.സി.പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ഥിക്കുള്ള സമ്മാനദാനവും നടത്തി. താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ എന്‍.ശൈലേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.മാധവന്‍പിള്ള അധ്യക്ഷനായി. സെക്രട്ടറി പി.വിക്രമന്‍നായര്‍ നായര്‍, വനിതാസമാജം സെക്രട്ടറി ശ്രീകല തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram