ധര്‍ണ നടത്തി

Posted on: 05 Sep 2015



തിരുവനന്തപുരം: നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം പുനഃസ്ഥാപിക്കുക, ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന കര്‍ഷക സംഘടനയും കേരള കര്‍ഷക തൊഴിലാളി യൂണിയനും സംയുക്തമായി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. ധര്‍ണ സി.പി.ഐ. (എം.എല്‍.) റെഡ്ഫ്‌ലാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്തു.
ധര്‍ണയില്‍ കേരള സംസ്ഥാന കര്‍ഷക സംഘടനയുടെ സംസ്ഥാന സെക്രട്ടറി എം.കെ.ദിലീപ് അധ്യക്ഷനായി. കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍.എ.ജയന്‍, ടി.വി.വിജയന്‍, കെ.ഐ.ജോസഫ്, സി.എസ്.രാജു, സുരേഷ് ശര്‍മ, ജയപ്രകാശ്, ബാബു മഞ്ഞള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram