എന്‍.എസ്.എസിന്റെ സുമംഗലി പദ്ധതിയില്‍ മൂന്നാം വിവാഹം നടന്നു

Posted on: 05 Sep 2015



തിരുവനന്തപുരം: താലൂക്ക് എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രത്യേക സുമംഗലിപദ്ധതി പ്രകാരം തോന്നയ്ക്കല്‍ കരയോഗത്തിലെ രാജേഷും സൗമ്യയും ജീവിത പങ്കാളികളായി. ഈ വര്‍ഷം എന്‍.എസ്.എസ്. യൂണിയന്‍ നടത്തുന്ന മൂന്നാമത്തെ വിവാഹമാണിത്.
വധൂവരന്മാര്‍ക്ക് 5 പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് അന്‍പതിനായിരം രൂപയും യൂണിയന്‍ നല്‍കി. വിവാഹ ചെലവും യൂണിയന്‍ വഹിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം. സംഗീത് കുമാറിന്റെ കാര്‍മികത്വത്തില്‍ നടന്ന വിവാഹചടങ്ങിന് യൂണിയന്‍ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാര്‍, സെക്രട്ടറി എസ്. നാരായണന്‍ കുട്ടി, വനിതാ യൂണിയന്‍ പ്രസിഡന്റ് എം. ഈശ്വരിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram