വേറിട്ട അധ്യാപകദിന പരിപാടികളുമായി പി.ടി.എം. സീഡ് പ്രവര്‍ത്തകര്‍
Posted on: 05 Sep 2015
തിരുവനന്തപുരം: അധ്യാപകദിനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് അധ്യാപകരെ ആദരിച്ച് മരുതൂര്‍ക്കോണം പി.ടി.എം. വി.എച്ച്.എസ്.എസ്സിലെ സീഡ് പ്രവര്‍ത്തകര്‍. സ്കൂള്‍ ഹെഡ്മാസ്റ്റര് കെ.ആര്.ജയകുമാര്‍ സ്കൂളിന്റെ താക്കോല്‍, വിദ്യാര്‍ഥികളില്‍നിന്ന് ഹെഡ്മാസ്റ്ററായി തിരഞ്ഞെടുത്ത ആര്.ജെ.സ്നേഹയ്ക്ക് കൈമാറി. ഈ ദിവസത്തെ ക്ലാസ്സുകള്‍ സീഡ് പ്രവര്‍ത്തകരായ അക്കാദമിക് ലീഡേഴ്സ് കൈകാര്യം ചെയ്തു.
ഗുരുവന്ദനത്തില്‍ കുട്ടികള്‍ സ്വയം തയ്യാറാക്കിയ അധ്യാപകദിന ഗ്രീറ്റിങ്സ് അധ്യാപകര്‍ക്ക് കൈമാറി. അധ്യാപകര്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈ നല്കി. കെ.ആര്.ജയകുമാര്‍, ബിനുകുമാര്‍ സി.എ., സീഡ് കോ-ഓര്‍ഡിനേറ്റര്‍ വിനോദ് ശാന്തിപുരം, ഡോ. സജു, രമ്യ വി.എസ്., ഗോപിക എസ്.എസ്., അഞ്ജന എന്‍.എ. എന്നിവര്‍ നേതൃത്വം നല്കി.