സി.ബി.എസ്.ഇ. കലോത്സവം ലോഗോ പ്രകാശിപ്പിച്ചു
Posted on: 05 Sep 2015
തിരുവനന്തപുരം: സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തിന്റെ ലോഗോ കേന്ദ്രമന്ത്രി ഡോ. മഹേഷ് ശര്‍മ പ്രകാശനം ചെയ്തു. കേരളത്തിലെ മാതൃകയില്‍ സി.ബി.എസ്.ഇ. ദേശീയ കലോത്സവം നടത്തുമെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ ആയിരത്തിമുന്നൂറോളം വരുന്ന അംഗീകൃത സി.ബി.എസ്.ഇ. സ്കൂളുകളില്‍ നിന്ന് 144 ഇനങ്ങളില്‍ വിവിധ തലത്തില്‍ മത്സരിച്ച് വിജയികളാകുന്നവരാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിജയികളാകുന്ന മത്സരാര്‍ഥികളെ പങ്കെടുപ്പിച്ച് 2015 ഡിസംബറില്‍ ഡല്‍ഹിയില്‍ ദേശീയ കലോത്സവം നടത്തും.
ഡോ. ഇന്ദിര രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. സി.ബി.എസ്.ഇ. കലോത്സവം കണ്‍വീനര്‍മാരായ ഫാ. ടോമി നമ്പ്യാംപറമ്പില്‍, ജി.രാജ്മോഹന്‍, സി.പി.കുഞ്ഞുമുഹമ്മദ്, ഫ്രെഡറിക് ലിയോണ്‍, ഫാ. ബിജു മീന്‍പുഴ, ഡോ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.