സ്മാര്‍ട്ട് റൂം ഉദ്ഘാടനം ചെയ്തു

Posted on: 05 Sep 2015



അമരവിള: നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എസ്.എസ്.ജയകുമാറിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് അമരവിള എല്‍.എം.എസ്. ഹൈ സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം കമ്പ്യൂട്ടറുകള്‍, സൗണ്ട് സിസ്റ്റം എന്നിവ വാങ്ങി നല്‍കി.
എസ്.എസ്.ജയകുമാര്‍, മാനേജര്‍ സുമനന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ അഡ്വ. എല്‍.എസ്.ഷീല എന്നിവര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റോസ് ചന്ദ്രദാസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സുജയ ജസ്റ്റസ്, മേമല സന്തോഷ്, ജയ, ഫാ. ലോഡ്‌സണ്‍ വിന്‍സന്റ്, ഡി.എസ്.രാജ, ജോസ് ടി.ആര്‍. എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram