ആഭരണങ്ങള്‍ തിളക്കം കൂട്ടി തട്ടിപ്പ്; ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍
Posted on: 05 Sep 2015
കുലശേഖരം: ആഭരണങ്ങള്‍ തിളക്കം കൂട്ടി നല്കി തട്ടിപ്പ് നടത്തിയ മൂന്ന് ബിഹാര്‍ സ്വദേശികളെ തിരുവട്ടാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭകുമാര്‍ (21), രവികുമാര്‍ (25), മനോജ്കുമാര്‍ (20) എന്നിവരാണ് പോലീസ് പിടിയിലായത്. തോട്ടവാരം ഭാഗത്ത് ബുധനാഴ്ച വീടുകളിലെത്തി സ്വര്‍ണാഭരണം തിളക്കം കൂട്ടി നല്‍കിയിരുന്നു. ഈ ആഭരണങ്ങളുടെ തൂക്കം കുറഞ്ഞതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഒമ്പതരപ്പവന്റെ മാല തിളക്കം കൂട്ടിയശേഷം എട്ട് പവനായി കുറഞ്ഞിരുന്നു.
വ്യാഴാഴ്ച യുവാക്കള്‍ ഭാരതപ്പള്ളിയില് എത്തിയിരുന്നു. നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.