ആദിവാസി ഊരില്‍ ഓണക്കോടി വിതരണം

Posted on: 04 Sep 2015



പാലോട്: പത്തനംതിട്ട തുമ്പമണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെത്സേഥാമിഷന്റെ ഓണാഘോഷം പെരിങ്ങമ്മല ഈയ്യക്കോട് ആദിവാസി ഊരില്‍ നടന്നു. ബെത്സേഥാമിഷന്റെ ഡയറക്ടര്‍ ഫാ.സന്തോഷ് നേതൃത്വം നല്‍കി. ഊരിലെ എല്ലാ കുടുംബങ്ങള്‍ക്കും ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. ചടങ്ങില്‍ ബെത്സേഥാമിഷന്‍ പ്രവര്‍ത്തകരായ പി.ജെ.ജോസന്‍, എം.നാരായണന്‍, മോളികുര്യന്‍, ഷീല എബ്രഹാം, പ്രദേശവാസികളായ കെ.ജെ.കുഞ്ഞുമോന്‍, രതീഷ്, അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram