ഓണക്കിറ്റ് വിതരണം

Posted on: 04 Sep 2015



നെടുമങ്ങാട്: ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥി ജനത നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ 50 വീടുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. വിദ്യാര്‍ഥി ജനത സംസ്ഥാന പ്രസിഡന്റ് ആദില്‍ഷാ ഉദ്ഘാടനം ചെയ്തു.
ജനതാദള്‍ (യു) ജില്ലാ സെക്രട്ടറി ചീരാണിക്കര സുരേഷ്, മണ്ഡലം പ്രസിഡന്റ് മുരുകേശന്‍, കരകുളം സുരേഷ്, ചിത്രാലയം മരുകന്‍, വിദ്യാര്‍ഥി ജനത സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ്, ജില്ലാ സെക്രട്ടറി അരുണ്‍ കുമാര്‍, ബിനു പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram