അധ്യാപക ഒഴിവ്
Posted on: 04 Sep 2015
നെടുമങ്ങാട്: നെടുമങ്ങാട് എല്‍.പി.എസില്‍ ജൂനിയര്‍ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 7ന് രാവിലെ 9ന്.
മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം
നെടുമങ്ങാട്: മഞ്ച ബോയ്സ് സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. വാര്‍ഡ് കൗണ്‍സിലര്‍ ഗീതയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ.ആര്.ജയദേവന്, കെ.പി.പ്രമോഷ്, ശശിധരന് നായര്‍, അഡ്വ.അരുണ്‍കുമാര്‍, മുക്കോലയ്ക്കല്‍ വിജയചന്ദ്രന്‍ നായര്‍, ബൈജു എന്നിവര്‍ പങ്കെടുത്തു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ കര്‍മസമിതിയും രൂപവത്കരിച്ചു.
പഞ്ചായത്തോഫീസ് ഉപരോധിച്ചു
നെടുമങ്ങാട് : പനവൂര്‍ പഞ്ചായത്തിലെ അംബേദ്കര്‍ ഗ്രാമം കമ്മ്യൂണിറ്റി ഹാളിന് ഈടാക്കുന്ന അമിത വാടക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പനവൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. ധര്‍ണ ഏരിയാ സെക്രട്ടറി കെ.പി.പ്രമോഷ് ഉദ്ഘാടനം ചെയ്തു. എസ്.വി.കിഷോര്‍, എ.ജി.തങ്കപ്പന്നായര്, വെള്ളാഞ്ചിറ വിജയന്, ഷാജഹാന് എന്നിവര്‍ സംസാരിച്ചു.
ക്ലബ്ബ് ഉദ്ഘാടനം
നെടുമങ്ങാട്: ചുള്ളിമാനൂര്‍ എസ്.എച്ച്.യു.പി.എസില്‍ സ്കൂള്‍ പൗള്‍ട്രി ക്ലബ്ബ് ഉദ്യാനം പദ്ധതി ജില്ലാ പഞ്ചായത്തംഗം ആനാട് ജയന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഫിലിം ക്ലബ്ബ് അഡ്വ.മുജീബ് ഉദ്ഘാടനം ചെയ്തു. കോഴികുഞ്ഞുങ്ങളുടെ വിതരണം ആനാട് പഞ്ചായത്ത് പ്രസിഡന്റ് സാദിയ ബീവി നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് ബാബുരാജ്, പി.ടി.എ. പ്രസിഡന്റ് മന്നൂര്‍ക്കോണം രതീഷ്, ഷമാന്, അക്ബര്‍ഷാന്‍, ശ്രീകുമാര്‍, പ്രീത, സ്കൂള്‍ ലീഡര്‍ അക്ഷയ്, യൂജിന്‍ എന്നിവര്‍ പങ്കെടുത്തു.
അഷ്ടമിരോഹിണി ഉത്സവം
നെടുമങ്ങാട്: കരിമ്പിക്കാവ് ധര്‍മശാസ്താ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം 5ന് നടക്കും. രാവിലെ 6ന് ഗണപതി ഹോമം, 9ന് സമൂഹ പാല്‍പ്പായസ പൊങ്കാല, 7ന് ഉറിയടി, 9ന് ഭജന എന്നിവ നടക്കും.
ശ്രീകൃഷ്ണ ജയന്തി ആഘോഷം
നെടുമങ്ങാട്: കല്ലിയോട് ശ്രീകൃഷ്ണ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷം 5ന് നടക്കും. വൈകുന്നേരം 4ന് മഹാശോഭായാത്രയും 5.30ന് ഉറിയടിയും നടത്തും.