കാട്ടാക്കട: കഞ്ഞിവെയ്ക്കാന്‍ കത്തിച്ച അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു. കള്ളിക്കാട് പഞ്ചായത്തിലെ കാലാട്ടുകാവ് വാര്‍ഡിലെ ചേമ്പൂര് നിരപ്പുക്കാല അയോദ്ധ്യാ ഭവനില്‍ ശ്രീനിവാസന്റെ വീടാണ് കത്തി നശിച്ചത്. ശ്രീനിവാസന്റെ ഭാര്യ ചന്ദ്രിക അടുപ്പില്‍ കഞ്ഞിക്ക് വെള്ളം െവച്ച് തീയിട്ടശേഷം അരിവാങ്ങാന്‍ സമീപത്തെ കടയില്‍പ്പോയി മടങ്ങുന്നതിനിടയില്‍ ഓലയിട്ട വീട് പൂര്‍ണമായും കത്തിനശിച്ചു. കാട്ടാക്കട ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. വീട്ടുപകരണങ്ങളും രേഖകളും കത്തി നശിച്ചു.