വാട്ടര്‍ അതോറിറ്റി എച്ച്.ആര്. ജീവനക്കാര്‍ ധര്‍ണ നടത്തി
Posted on: 04 Sep 2015
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി എച്ച്.ആര്. ജീവനക്കാരോട് സര്‍ക്കാറും വാട്ടര്‍ അതോറിറ്റിയും സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.ശരത്ചന്ദ്ര പ്രസാദ്. വാട്ടര്‍ അതോറിറ്റി എച്ച്.ആര്. എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എച്ച്.ആര്. ജീവനക്കാരോടുള്ള സര്‍ക്കാറിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും അവഗണനയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ സംസ്ഥാന പ്രസിഡന്റ് എ.റഹീംകുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഒഴിഞ്ഞ ഇലയിട്ട ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എച്ച്.ആര്. ജീവനക്കാരെ രേഖപ്പെടുത്താതെ ജോലി ചെയ്യിപ്പിക്കുന്നതും വൗച്ചറില്ലാതെ വേതനം നല്‍കുന്നതും നിയമവ്യവസ്ഥയുള്ള ഒരു സമൂഹത്തില്‍ ഒരിക്കലും ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുബോധന്‍, സംഘടനാ നേതാക്കളായ വിനോയ് ജോണ്‍, കെ.പി.കുമാരന്, കെ.ജി.കുമാരപിള്ള, എ.ശശികുമാര്‍, ബി.സുഗതന്, കവിയൂര്‍ അനില്‍കുമാര്‍ എസ്.വര്‍ഗീസ്, എ.ദയാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.