അയ്യനവര്‍ മഹാജനസംഘം മേഖലാ സമ്മേളനവും ഓണാഘോഷവും

Posted on: 04 Sep 2015



പൂഴിക്കുന്ന്: അയ്യനവര്‍ മഹാജനസംഘം ആറ്റുപുറം, പഴയഉച്ചക്കട, കുളത്തൂര്‍, കാരോട് എന്നീ പ്രാദേശിക സംഘങ്ങളുടെ, ഉച്ചക്കട മേഖലാ യൂണിയന്റെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും നടത്തി. അത്തപ്പൂക്കള മത്സരവും വടംവലി മത്സരവും നടന്നു.
വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. സമാപന സമ്മേളനം അയ്യനവര്‍ മഹാജനസംഘം സംസ്ഥാന പ്രസിഡന്റ് എസ്.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ യൂണിയന്‍ വൈസ് പ്രസിഡന്റ് ഷാബു കെ. ഷിന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ.ഇ.രത്‌നരാജ്, ഷിബുലാബന്‍, കുളത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ.സുരേഷ് കുമാര്‍, അയ്യനവര്‍ മഹാജനസംഘം സെക്രട്ടറിമാരായ ഡോ. ജെ.ചന്ദ്രമോഹനന്‍, എസ്.ഷെറിന്‍ രാജ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജോയിന്റ് സെക്രട്ടറി ജെ.അജില്‍കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.

More Citizen News - Thiruvananthapuram