ലൈബ്രറി വാര്‍ഷികം ആഘോഷിച്ചു
Posted on: 04 Sep 2015
നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ അയ്യനവര്‍ ലൈബ്രറിയുടെ 68-ാം വാര്‍ഷികവും സ്ഥാപകന്‍ പി.ഡി.ലൂക്കോസിന്റെ 118-ാം ജന്മദിനവും പെരുമ്പഴുതൂര്‍ ഗവ. എച്ച്.എസ്സില്‍ ആഘോഷിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. കവിതാ രചനയില്‍ മികവ് തെളിയിച്ച എസ്.കെ.മാളവികയെ അനുമോദിച്ചു. എന്‍.രതീന്ദ്രന്‍, എസ്.ശശിധരന്, പി.കെ.തുളസീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.