ബൈക്കിലെത്തിയ സംഘം പോലീസ് ജീപ്പിന്റെ ചില്ലുകള്‍ തകര്‍ത്തു
Posted on: 04 Sep 2015
വെള്ളറട: രാത്രിയില്‍ മുഖംമൂടി ധരിച്ച് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം മണക്കാലയ്ക്ക് സമീപത്തുെവച്ച് ആര്യങ്കോട് പോലീസ് ജീപ്പ് എറിഞ്ഞുടച്ചു. ആക്രമണത്തില്‍ ജീപ്പിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് ഭാഗികമായി തകര്‍ന്നു. പോലീസ് പിന്തുടര്െന്നങ്കിലും അക്രമികള്‍ അതിവേഗത്തില്‍ കടന്നുകളഞ്ഞു.
ബുധനാഴ്ച രാത്രി 11 മണിയോടുകൂടി മണക്കാലയ്ക്ക് സമീപം മാങ്കുളത്തുെവച്ചായിരുന്നു സംഭവം. രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെ വീട്ടിലാക്കിയ ശേഷം തിരികെ വരുന്നതിനിടയിലാണ് ജീപ്പിനുനേരെ ആക്രമണമുണ്ടായത്. ഗ്രേഡ് എസ്.ഐ.യും ഡ്രൈവറും മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം യാതൊരു പ്രകോപനവുമില്ലാതെ കൈവശമുണ്ടായിരുന്ന കല്ലെടുത്ത് എറിയുകയായിരുന്നു. ബൈക്കുകളുടെ നമ്പര്‍പ്ലേറ്റ് നീക്കംചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
ഉത്രാടംനാളില്‍ മണക്കാലയില്‍ ഓണാഘോഷപരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് മൂന്നുപേരെ ആര്യങ്കോട് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ സാമൂഹികവിരുദ്ധരുടെ ശല്യമുണ്ടാകുന്നതായി നാട്ടുകാര്‍ പറയുന്നു. എതിര്‍ക്കുന്നവരെ ഇക്കൂട്ടര്‍ സംഘടിച്ച് ആക്രമിക്കുമെന്നതിനാല്‍ പരിസരവാസികള്‍ ഭീതിയോടെയാണ് കഴിഞ്ഞുകൂടുന്നത്. പഴഞ്ചന്‍ ജീപ്പ് കാരണം ആക്രമണങ്ങള്‍ നടക്കുന്ന വിവരമറിഞ്ഞാലും പോലീസിന് കൃത്യസമയത്ത് ഇവിടെ എത്താന്‍ കഴിയുന്നില്ല.
പലപ്പോഴും അക്രമികള്‍ രക്ഷപ്പെട്ട ശേഷമാണ് പോലീസ് എത്തുന്നതെന്ന ആക്ഷേപവുമുണ്ട്. കൂടാതെ അക്രമികളെ പിന്തുടരുന്ന സാഹചര്യങ്ങളില്‍പ്പോലും ജീപ്പ് തകരാറിലാകുന്നതും പതിവാണ്. ജീപ്പിന്റെ ശോച്യാവസ്ഥ രാത്രികാല പട്രോളിങ്ങിനെയും കാര്യമായി ബാധിക്കുന്നുണ്ട്.