പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Posted on: 04 Sep 2015



ബാലരാമപുരം: നെല്ലിവിള, മൈലമൂട് വേളാങ്കണ്ണിമാതാ ദേവാലയത്തിലെ ഇടവക തിരുനാള്‍ എട്ടു മുതല്‍ 13 വരെ നടക്കും. എട്ടിന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, ആറിന് ആഘോഷമായ സമൂഹ ദിവ്യബലി. ഒന്‍പത് മുതല്‍ 11 വരെ വൈകുന്നേരം അഞ്ചിന് ബൈബിള്‍ പാരായണം, ജപമാല, ലിറ്റിനി, നൊവേന, ആറിന് ദിവ്യബലി.
12ന് വൈകുന്നേരം അഞ്ചിന് ബൈബിള്‍ പാരായണം, ജപമാല, ലിറ്റിനി, നൊവേന, ആറിന് ദിവ്യബലി തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദര്‍ശനം.
13ന് രാവിലെ ഒന്‍പതിന് ആഘോഷമായ സമൂഹ ദിവ്യബലി, ഉച്ചക്ക് സ്‌നേഹവിരുന്ന്.

ബാലരാമപുരം:
വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ബാലരാമപുരം എരുത്താവൂര്‍, റോഡരുകത്ത് എം.എന്‍.നിവാസില്‍ മിഥുന്‍ (കുക്കു-24) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആലപ്പുഴയില്‍ ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. നെയ്യാറ്റിന്‍കര സി.ഐ. സി.ജോണ്‍ ആണ് പ്രതിയെ അറസ്റ്റുചെയ്തത്.

More Citizen News - Thiruvananthapuram