റോഡ് ഉപരോധിച്ച 510 പേര്‍ക്കെതിരെ കേസ്
Posted on: 04 Sep 2015
നാഗര്‍കോവില്‍: പൊതുപണിമുടക്ക് ദിവസമായ ബുധനാഴ്ച കന്യാകുമാരി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ച 510 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കര്‍ഷകസംഘവും സി.പി.എമ്മും സംയുക്തമായി നാഗര്‍കോവില്‍, തക്കല, കുലശേഖരം, തിങ്കള്‍ചന്ത ഉള്‍പ്പെടെ 10 സ്ഥലങ്ങളില്‍ റോഡുപരോധിച്ചിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് വൈകുന്നേരത്തോടെ വിട്ടയച്ചിരുന്നു.