വിശ്വകര്‍മ ദിനാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
Posted on: 04 Sep 2015
തിരുവനന്തപുരം: വിശ്വകര്‍മ ദിനത്തോടനുബന്ധിച്ച് വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ജില്ലാക്കമ്മിറ്റി സപ്തംബര്‍ 17ന് വിശ്വകര്‍മദിനം ആഘോഷിക്കും. പാളയം സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും. യോഗ്യരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി കണ്‍വീനര്‍, വി.എസ്.എസ്., നെല്ലിയോട്, ടി.സി. 65/751, ആരാമം, തിരുവല്ലം പി.ഒ., തിരുവനന്തപുരം-695027 എന്ന മേല്‍വിലാസത്തില്‍ 13ന് മുമ്പ് അയയ്ക്കണം.