തക്കലയില്‍ വിദ്യാധിരാജോത്സവം നാളെ
Posted on: 04 Sep 2015
തക്കല: കന്യാകുമാരി ജില്ലാ എന്‍.എസ്.എസ്. സംഘടിപ്പിക്കുന്ന വിദ്യാധിരാജോത്സവം ശനിയാഴ്ച തക്കലയില്‍ നടക്കും. ചട്ടമ്പിസ്വാമികളുടെ 16-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി.ശ്രീകുമാര്‍ അധ്യക്ഷനാകും. വൈകീട്ട് നാലിന് ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗുരുപൂജയും തുടര്‍ന്ന് സമ്മേളനവും ഉണ്ടായിരിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പങ്കെടുക്കും. എം.ബി.ബി.എസ്സിന് ഉന്നത വിജയംനേടിയ ഡോ. എം.ജി.ചന്ദനയെ ചടങ്ങില്‍ അനുമോദിക്കും.