ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവം
Posted on: 03 Sep 2015
തിരുവനന്തപുരം: ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ സമ്പൂര്‍ണ നാരായണീയ പാരായണയജ്ഞം, 10ന് നിവേദ്യം, വൈകീട്ട് മൂന്നിന് രുക്മിണി സ്വയംവരം. 5ന് രാവിലെ 8.30ന് സമൂഹാര്‍ച്ചന, 12.30ന് അന്നദാനം, വൈകീട്ട് 5ന് ഭക്തിഗാനമേള, 7ന് സംഗീതാര്‍ച്ചന, 9ന് ഭക്തിഗാനാഞ്ജലി, 12ന് കളഭാഭിഷേകം എന്നിവ നടക്കും.