ബോധാനന്ദാശ്രമത്തില്‍ ഭാഗവതസത്രം ആരംഭിച്ചു

Posted on: 03 Sep 2015



തിരുവനന്തപുരം: കാലടി ബോധാനന്ദാശ്രമത്തില്‍ 8-ാമത് ഭാഗവത ദ്വാദശാഹ സത്രം മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ ഉദ്ഘാടനം ചെയ്തു. നാരായണീയഹംസം ഹരിദാസ്ജി, രാജഗോപാല വാര്യര്‍, സ്വാമിനി മാ ആനന്ദ ചിന്മയി എന്നിവര്‍ പ്രഭാഷണം നടത്തി.
ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യം പാരായണവും പ്രഭാഷണവും ചെയ്തു. സപ്തംബര്‍ 13വരെ നീളുന്ന സത്രത്തില്‍ രാവിലെ 9 മുതല്‍ 5.30 വരെ ഭാഗവത പ്രഭാഷണങ്ങള്‍ ഉണ്ടാവും.

More Citizen News - Thiruvananthapuram