വിളംബര ഘോഷയാത്ര
Posted on: 03 Sep 2015
പേയാട്: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം വിളപ്പില്‍ മണ്ഡലം വിളംബരഘോഷയാത്ര നടത്തി. കൊല്ലംകോണം തോട്ടുനടക്കാവ് തമ്പുരാന് ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് വിളപ്പില്‍ശാല ശ്രീകണ്ഠശാസ്താക്ഷേത്രത്തില് ഘോഷയാത്ര സമാപിച്ചു. വാദ്യമേളങ്ങളും ഇരുചക്രവാഹനങ്ങളും അകമ്പടിയായ ഘോഷയാത്ര സമാപിച്ചപ്പോള്‍ ഉറിയടി നടന്നു. ശനിയാഴ്ച വൈകീട്ട് 4.15ന് ബാലഗോകുലത്തിന്റെ ശോഭായാത്ര കൊല്ലംകോണത്തുനിന്ന് ആരംഭിക്കും.