കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐ.യില്‍ മാതൃഭൂമി-അശ്വതി സില്‍ക്‌സ് ആന്‍ഡ് സ്റ്റുഡിയോ മധുരം മലയാളം

Posted on: 03 Sep 2015



കഴക്കൂട്ടം: മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐ.യില്‍ തുടക്കം കുറിച്ച് നടി സ്‌നേഹാ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം അശ്വതി സില്‍ക്‌സ് ആന്‍ഡ് സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യമായിട്ടാണ് ഐ.ടി.ഐ.കളില്‍ മധുരം മലയാളം ആരംഭിക്കുന്നത്.
ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ സുജാത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കഴക്കൂട്ടം അശ്വതി സില്‍ക്‌സ് ആന്‍ഡ് സ്റ്റുഡിയോ എം.ഡി. കെ.എസ്. അനില്‍കുമാര്‍, ഐ.ടി.ഐ ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് രാജന്‍, വൈസ് പ്രിന്‍സിപ്പല്‍ മിനി, മാതൃഭൂമി ഏജന്റ് പ്രതിഭ, ജയകുമാര്‍, ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram