വീടുകള്‍ക്കുനേരെ കല്ലേറ്
Posted on: 03 Sep 2015
കാട്ടാക്കട: കട്ടക്കോട് റോഡില്‍ ചന്ദ്രിക പത്രം കാട്ടാക്കട ലേഖകന്‍ രാഗീഷ് രാജയുടെ വീട്ടിലും സമീപത്തെ വീടിനുനേരെയും രാത്രി കല്ലേറുണ്ടായി. ഈ സമയം വീട്ടില്‍ രാഗീഷ് രാജയുടെ ഭാര്യയും പത്തു വയസുള്ള മകനും നാലുമാസം പ്രായമായ മകളും മാത്രമാണ് ഉണ്ടായിരുന്നത്. സമീപത്തെ ഇവരുടെ ബന്ധുവായ വൈശാഖത്തില്‍ വൈശാഖിന്റെ വീടിനു നേരെയും കല്ലേറ് ഉണ്ടായി. ഇവിടെ വൈശാഖിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. പരാതിയെ തുടര്‍ന്ന് കാട്ടാക്കട പോലീസ് എത്തി പരിശോധന നടത്തി.