ഗ്രന്ഥശാലാവാര്ഷികം
Posted on: 03 Sep 2015
ആറ്റിങ്ങല്‍: പുരവൂര്‍ യുവജനസമാജം ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷവും ഓണാഘോഷവും സമാപിച്ചു. സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷന്‍ വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നിതിന്‍ബാബു അധ്യക്ഷത വഹിച്ചു. വിജയന് പുരവൂര്‍, സതികുഞ്ഞുശങ്കരന്, ജയകൃഷ്ണന്, ദീപു, ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
അധ്യാപക ഒഴിവ്
ആറ്റിങ്ങല്‍: ഗവ. ബി.എച്ച്.എസ്.എസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയ്ക്ക് ഒഴിവുണ്ട്. അഭിമുഖം 7ന് രാവിലെ 11ന്.
വാര്‍ഷികാഘോഷം
ആറ്റിങ്ങല്‍: പിനാക്കിള്‍ അക്കാഡമി വാര്‍ഷികം വര്‍ക്കല കഹാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നടന് മധു, ഡിവൈ.എസ്.പി. ആര്.പ്രതാപന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
മുസ്ലിം ലീഗ് യോഗം
ആറ്റിങ്ങല്‍: മുസ്ലിംലീഗ് മണമ്പൂര്‍ പഞ്ചായത്ത് കണ്വെന്ഷന് ജില്ലാപ്രസിഡന്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. മണനാക്ക് എസ്.എ.ബഷീര്‍ അധ്യക്ഷത വഹിച്ചു. എം.കെ.എം.സലാം, ആലംകോട് നിസാര്‍, പേരൂര്‍ നാസര്‍, ഹാഷിം ആലംകോട്, തകരപ്പറമ്പ് നിസാര്‍, കമാലുദ്ദീന് എന്നിവര്‍ പങ്കെടുത്തു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി.
ദേവപ്രശ്ന പരിഹാരക്രിയകള്‍ ഇന്ന് മുതല്‍
ആറ്റിങ്ങല്‍: തോട്ടവാരം തോപ്പില്‍ മഹാഗണപതിക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരക്രിയകള്‍ വ്യാഴാഴ്ച തുടങ്ങും. 9ന് സമാപിക്കും.