കഴക്കൂട്ടത്തെ വികസനം ടെക്നോപാര്‍ക്കിനെ സഹായിക്കും-ജി ടെക്
Posted on: 03 Sep 2015
കഴക്കൂട്ടം: കഴക്കൂട്ടത്തും പരിസരത്തും പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യവികസനം ടെക്നോപാര്‍ക്കിലേക്കുള്ള നിക്ഷേപത്തിന് ആക്കം കൂട്ടുമെന്ന് കേരളത്തിലെ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ജി ടെക് അഭിപ്രായപ്പെട്ടു.
കഴക്കൂട്ടം കാരോട് ബൈപാസ് വികസനത്തോടൊപ്പം ടെക്നോപാര്‍ക്ക് റോഡില്‍ മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കുന്നത് പാര്ക്കിന് ചുറ്റുമുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്ന് ജി ടെക് സെക്രട്ടറി അനൂപ് പി. അംബിക പറഞ്ഞു. സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ കൂടുതല്‍ സ്വകാര്യ നിക്ഷേപവും പ്രതീക്ഷിക്കാം.
ബൈപാസ് വികസനത്തില്‍ മേല്‍പ്പാലങ്ങളും അടിപ്പാതകളും ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ജൂണില്‍ ജി ടെക് മുഖ്യമന്ത്രിക്ക് സംഘടന നിവേദനം നല്‍കിയിരുന്നു. വിഷയം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് അനുകൂല തീരുമാനം ഉണ്ടായതെന്നും ജി ടെക് ഭാരവാഹികള്‍ പറഞ്ഞു.