പണിമുടക്ക് ദിനത്തില്‍ രോഗികള്‍ക്ക് ഉച്ചഭക്ഷണവുമായി വിദ്യാര്‍ഥികള്‍
Posted on: 03 Sep 2015
വര്‍ക്കല: പൊതുപണിമുടക്ക് ദിനത്തില്‍ വര്‍ക്കല താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണവുമായി ജവഹര്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍. പൊതുപണിമുടക്ക് ദിവസത്തെ ഉച്ചഭക്ഷണവിതരണം രോഗികള്‍ക്ക് അനുഗ്രഹമായി. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്കൂളിലെ സാമൂഹികസേവന പ്രവര്‍ത്തകര്‍ എല്ലാ ബുധനാഴ്ചയും ആശുപത്രിയില്‍ ഭക്ഷണവിതരണം നടത്തുന്നുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.