മൊബൈല്‍ മോഷണം: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
Posted on: 03 Sep 2015
കിളിമാനൂര്‍: പച്ചക്കറി-സ്റ്റേഷനറി സ്ഥാപനത്തിലെത്തി ഉടമയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്ന കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.
അസം സ്വദേശി അബുല്‍കാസിം (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കിളിമാനൂരിലുള്ള സിദ്ധാര്‍ഥന്റെ പച്ചക്കറി-സ്റ്റേഷനറി സ്ഥാപനത്തില്‍ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി മൊബൈല്‍ കവരുകയായിരുന്നു. സ്ഥാപനത്തിലെ സി.സി.ടി.വി.യില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ എസ്.ഐ. സുഭാഷ്കുമാറിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ പോലീസ് പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.