തെങ്ങുംകോട് യു.പി.എസില്‍ മധുരം മലയാളം

Posted on: 03 Sep 2015



കല്ലറ: തെങ്ങുംകോട് ഗവ.യു.പി.എസില്‍ മാതൃഭൂമി- മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ പി.ടി.എ.യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂള്‍ അസംബ്ലൂയില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഗോപന്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് മാതൃഭൂമി പത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ചന്ദ്രികാഭായി, മാതൃഭൂമി തെങ്ങുംകോട് ഏജന്റ് സന്തോഷ്‌കുമാര്‍, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ യു.സുനില്‍കുമാര്‍, അധ്യാപകരായ ശശികല, ഷാമിലാബീവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram