കര്‍ഷകര്‍ക്ക് പനയറ എസ്.എന്‍.വി. എച്ച്.എസ്.എസ്. സീഡ്ക്ലൂബിന്റെ ആദരം

Posted on: 03 Sep 2015



ചെമ്മരുതി: കര്‍ഷകരെ ആദരിച്ച് പനയറ എസ്.എന്‍.വി. എച്ച്.എസ്. സ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ മാതൃകയായി. ചെമ്മരുതി ഗ്രാമപ്പഞ്ചായത്തിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുത്ത ശ്രീധരന്‍പിള്ള, ശശാങ്കന്‍ എന്നിവരെയാണ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. നെല്‍കൃഷിയിലും, പച്ചക്കറികൃഷിയിലും മികച്ച പ്രവര്‍ത്തനം നടത്തിയവരാണ് ഇവര്‍. കൃഷി ഓഫീസര്‍ ശശിധരന്‍, ഹെഡ്മിസ്ട്രസ് അജിതകുമാരി എ.ആര്‍., ഉണ്ണി ജി.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിതോട്ടത്തിനു തുടക്കം കുറിച്ചുകൊണ്ട് കര്‍ഷകര്‍ വിത്തുകള്‍ പാകി.

More Citizen News - Thiruvananthapuram