ശൂലംകുടിയില്‍ ഓണാഘോഷം നടത്തി

Posted on: 03 Sep 2015



പൂവാര്‍: ശൂലംകുടി ബാഡ് ബോയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷവും ഷമീര്‍ അനുസ്മരണവും സംഘടിപ്പിച്ചു. വനിതാസെല്‍ എസ്.പി. എസ്. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അര്‍ഷാദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കവി രാജന്‍ വി. പൊഴിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍. ദേവരാജന്‍, ഇടവൂര്‍ സജി, വി.എസ്. ഷിനു, ശ്രീകണ്ഠന്‍, ആര്‍.എസ്. രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി ഓണക്കിറ്റ് വിതരണം, കുട്ടികളുടെ കലാപരിപാടികള്‍, സമ്മാനദാനം എന്നിവയും നടന്നു.



More Citizen News - Thiruvananthapuram