ദേശീയപാത: മുന്‍പ് നിശ്ചയിച്ച വില നല്‍കണം

Posted on: 03 Sep 2015



ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയ്ക്ക് പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള സ്ഥലമെടുപ്പിന് നേരത്തെ നിശ്ചയിച്ചിരുന്ന വില നല്‍കണമെന്ന് ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍
ആവശ്യപ്പെട്ടു. ഭൂ ഉടമകളുമായി ചര്‍ച്ചചെയ്തു തീരുമാനിച്ച വിലയില്‍ ഏകപക്ഷീയമായി കുറവു വരുത്തിയത് നീതീകരിക്കാനാവില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ ടോമി ഈപ്പന്‍, ജില്ലാ പ്രസിഡന്റ് എം.എ.റഹിം എന്നിവര്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram