തോക്കുമായി മൂന്നുപേര്‍ അറസ്റ്റില്‍
Posted on: 03 Sep 2015
നാഗര്‍കോവില്‍: ഭൂതപാണ്ഡിക്കടുത്ത് തോക്കും വെടിയുണ്ടകളുമായി ബൈക്കില്‍ യാത്ര ചെയ്ത മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ ഭൂതപാണ്ടി ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസാണ് പൊന്മന സ്വദേശി രാജ്, എട്ടാമട സ്വദേശി രാജ് കുമാര്‍, ചിതറാല്‍ സ്വദേശി മണി എന്നിവരെ പിടികൂടിയത്.