മാല മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി
Posted on: 03 Sep 2015
നാഗര്‍കോവില്‍: നടുറോഡില്‍ െവച്ച് സ്ത്രീയുടെ 9 പവന് മാല കവര്‍ന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി. കരുങ്കലിനടുത്ത് കപ്പിയറ സ്വദേശി ആനന്ദ് (24) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
വാട്ടര്‍ ടാങ്ക് ജങ്ഷനിലെ രാജമണിയുടെ ഭാര്യ വിജിയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. വിജിയുടെ നിലവിളികേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ആനന്ദിനെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. വടശ്ശേരി പോലീസ് കേസെടുത്തു.