ഭട്ടാരകോത്സവം
Posted on: 03 Sep 2015
നെയ്യാറ്റിന്‍കര: ചട്ടമ്പിസ്വാമിയുടെ 162-ാം ജയന്തിയോടനുബന്ധിച്ച് വിദ്യാധിരാജ വേദാന്ത പഠനകേന്ദ്രം ഭട്ടാരകോത്സവം-2015 നടത്തും. ആറിന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനംചെയ്യും. വൈകീട്ട് 3.30 മുതല്‍ കുളത്തൂര്‍ ചന്ദ്രമോഹനന് നയിക്കുന്ന ഭക്തിഗാനാമൃതം ഉണ്ടായിരിക്കും. വിദ്യാധിരാജഹംസം പുരസ്കാരം ആര്.എസ്.മധുവിന് സമ്മാനിക്കും.