പി.എസ്.സി. പരീക്ഷയ്ക്ക് സൗജന്യ പരിശീലനം
Posted on: 03 Sep 2015
തിരുവനന്തപുരം: തിരുവനന്തപുരം വികലാംഗര്‍ക്കുവേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ മൂന്നാംവാരം സൗജന്യ പി.എസ്.സി. പരിശീലന ക്ലൂസ് തുടങ്ങും. ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത അംഗപരിമിതരായ ഉദ്യോഗാര്‍ത്ഥികള്‍ 9ന് മുമ്പായി വികലാംഗര്‍ക്കുവേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471-2462654.