പള്ളിത്തുറ വേളാങ്കണ്ണി തിരുനാളിന് തുടക്കമായി

Posted on: 02 Sep 2015



കഴക്കൂട്ടം: കൊച്ചുവേളാങ്കണ്ണി പള്ളിത്തുറ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാളിന് തുടക്കമായി. ഞായറാഴ്ച സമാപിക്കും.
എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് സമൂഹദിവ്യബലി. വെള്ളിയാഴ്ച ദിവ്യബലിക്ക് ഫാദര്‍ ഡോ.ഗ്ലാഡിന്‍ അലക്‌സ് കാര്‍മികത്വം വഹിക്കും. ഫാ. ജോര്‍ജ് ഗോമസ് സംസാരിക്കും.ശനിയാഴ്ച രാവിലെ 10ന് ദിവ്യബലി, വൈകീട്ട് 5ന് സമൂഹദിവ്യബലിയില്‍ ഫാദര്‍ ഡോ.ക്രിസ്തുദാസ് കാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് രാജേഷ് സംസാരിക്കും. തുടര്‍ന്ന് നേര്‍ച്ച നടക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് സമൂഹദിവ്യബലി.

More Citizen News - Thiruvananthapuram