മറൈന്‍ എന്‍ജിനിയറിങ് കോളേജ് ആരംഭിക്കണം - വി-മാക്ക്
Posted on: 02 Sep 2015
തിരുവനന്തപുരം: വിഴിഞ്ഞം മദര്‍പോര്‍ട്ട് പദ്ധതിയുടെ പേരില്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന വി-മാക്ക് എക്സിക്യൂട്ടീവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഷിപ്പിങ്, പോര്‍ട്ട്, ഹാര്‍ബര്‍, ലോജിസ്റ്റിക്സ് തുടങ്ങി ചരക്ക് ഗതാഗതത്തിന്റെ എല്ലാ വശങ്ങളും പഠിപ്പിക്കുന്ന അത്യന്താധുനിക എന്‍ജിനിയറിങ്-മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് പദ്ധതി പ്രദേശത്ത് ആരംഭിക്കണം. ചെറുപ്പക്കാരെ ഷിപ്പിങ് പ്രൊഫഷണലുകളാക്കി മാറ്റാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് വി-മാക്ക് പ്രസിഡന്റ് ഏലീയാസ് ജോണ്‍ യോഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രൊഫ. ബി.ജയചന്ദ്രന്, രാമകൃഷ്ണപിള്ള, എസ്.ഷൂജ, സാലിഹാജി, ലൈലാ സുന്ദരേശന്, വില്‍ഫ്രഡ് കുലാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.