ശുചിത്വ വാര്‍ഡ് തട്ടിപ്പെന്ന് യു.ഡി.എഫ്.

Posted on: 02 Sep 2015



തിരുവനന്തപുരം: മേയര്‍ നടത്തിയ ശുചിത്വ വാര്‍ഡ് പ്രഖ്യാപനം തട്ടിപ്പാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. യാഥാര്‍ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഭിപ്രായപ്പെട്ടു.
മാലിന്യം അടിഞ്ഞുകൂടി കൂടുതല്‍ ശോച്യാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് വീണ്ടും പുതിയ പ്രഖ്യാപനങ്ങള്‍. യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോണ്‍സണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന നേതൃയോഗം ഡി.സി.സി. ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു ഉദ്ഘാടനം ചെയ്തു. തമ്പാനൂര്‍ ഹരി, മുജീബ് റഹ്മാന്‍, വഴുതയ്ക്കാട് സുരേഷ്, പി.പദ്മകുമാര്‍, മാധവദാസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ഹലീല്‍ റഹ്മാന്‍, തോമസ് ചെറിയാന്‍, എസ്.നാരായണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram