വാര്‍ഷിക പൊതുയോഗം

Posted on: 02 Sep 2015



തിരുവനന്തപുരം: പനങ്ങോട് എസ്.കെ.വി. എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി.
ചടങ്ങില്‍ ചികിത്സാ സഹായം, വിധവ-വാര്‍ധക്യകാല പ്രതിമാസ ധനസഹായം, മികച്ച കര്‍ഷകനുള്ള കാഷ് അവാര്‍ഡ്, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് എന്നിവ നല്‍കി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍, സെക്രട്ടറി ടി.എസ്.നാരായണന്‍കുട്ടി, വനിതാ യൂണിയന്‍ സെക്രട്ടറി സന്താനവല്ലി എസ്.നായര്‍, കെ.സതീഷ് കുമാര്‍, സുമതിക്കുട്ടി അമ്മ, കെ.വിജയകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram