വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് മുന്നിലുണ്ടാകും -കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍

Posted on: 02 Sep 2015



കഴക്കൂട്ടം: വിഴിഞ്ഞം തുറമുഖത്തിന് താന്‍ എതിരല്ലെന്ന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍. കഴക്കൂട്ടം മുക്കോല ദേശീയപാത ബൈപ്പാസ് നാലുവരിയാക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തിന് താന്‍ എതിരാണെന്ന് ഒരു പ്രചാരണം ഉണ്ട്. എന്നാല്‍ അങ്ങനെയല്ല. വിഴിഞ്ഞം പദ്ധതിയുടെ എന്താവശ്യത്തിനും താന്‍ മുന്നിലുണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന എന്ത് വികസനവും തന്റെ മണ്ഡലമായ കന്യാകുമാരിക്കും ഉപയോഗമാണ്. അതുപോലെ തന്നെ കുളച്ചല്‍ തുറമുഖത്തിന്റെ കാര്യത്തിലും. രണ്ട് തുറമുഖങ്ങള്‍ അടുത്തടുത്ത് വരുന്നത് കൊണ്ട് ഒരു ദോഷവും ഇല്ല. ചൈന്നെയില്‍ 100 വര്‍ഷം കൊണ്ടുള്ള തുറമുഖത്തിന് 20 കിലോമീറ്റര്‍ അകലെയാണ് പുതിയ തുറമുഖം വന്നത്. രണ്ടു തുറമുഖങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More Citizen News - Thiruvananthapuram