കൊറ്റംപള്ളിയില്‍ ചതയദിനാഘോഷം നടത്തി
Posted on: 02 Sep 2015
കാട്ടാക്കട: കൊറ്റംപള്ളി 3627-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ 20-ാം വാര്‍ഷികവും ചതയദിനാഘോഷവും ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മലയിന്‍കീഴ് വേണുഗോപാല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എസ്.എന്‍.ഡി.പി. ആര്യനാട് യൂണിയന് വൈസ്പ്രസിഡന്റ് വീരണകാവ് സുരേന്ദ്രന്, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ജി.സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്തംഗം അനസൂയ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സുരേഷ്കുമാര്‍, അനില്‍കുമാര്‍, ലതകുമാരി, ബാലകൃഷ്ണന്, എസ്.എന്‍.ഡി.പി. ആര്യനാട് യൂണിയന് യൂത്ത് മൂവ്മെന്റ് കണ്‍വീനര്‍ ഷിബു, ശാഖാ പ്രസിഡന്റ് മോഹനകുമാര്‍, സെക്രട്ടറി കൊറ്റംപള്ളി ബിനു എന്നിവര്‍ സംസാരിച്ചു.