പുകയില ഉത്പന്നങ്ങളുടെ വില്പനയ്ക്കിടയില്‍ അറസ്റ്റിലായി

Posted on: 02 Sep 2015



പേയാട്: മൊബൈല്‍ ഫോണ്‍ വഴി ഇടപാടുകാരെ ബന്ധപ്പെട്ട് പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയ ആളെ വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തു. തച്ചോട്ടുകാവ് കിഴക്കുംകര പുത്തന്‍ വീട്ടില്‍ രതീഷ് (31) ആണ് അറസ്റ്റിലായത്. തച്ചോട്ടുകാവിനു സമീപം ഓട്ടോയില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയതെന്ന് വിളപ്പില്‍ശാല എസ്.ഐ. ഹേമന്ദ്കുമാര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram