പ്രതിഷേധിച്ചു

Posted on: 02 Sep 2015



തിരുവനന്തപുരം: ഡോ. എം.എം.കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ച് കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. വി.ജെ.ടി. ഹാളിന് മുന്നില്‍നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു. പ്ലാനിങ് ബോര്‍ഡംഗം പി.സി.ജോണ്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.രാമചന്ദ്രന്‍ നായര്‍, പ്രകാശ് ബാബു, പ്രൊഫ. ഗംഗാധരന്‍ നായര്‍, ടി.എസ്.പ്രദീപ്, എന്‍.കെ. ഇസ്ഹാക്ക്, സുകുമാരന്‍ ധനുവച്ചപുരം, കെ.എം. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram