പ്രകടനം നടത്തി
Posted on: 02 Sep 2015
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.എസ്.എസ്.പി. യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രകടനം യൂണിയന് സംസ്ഥാന ട്രഷറര്‍ പദ്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സദാശിവന്, മാധവന് നായര്‍ എന്നിവര്‍ സംസാരിച്ചു.